To advertise here, Contact Us



രാജധാനി, ശതാബ്ദി തീവണ്ടികളുടെ മുഖംമാറുന്നു


1 min read
Read later
Print
Share

ശുചിത്വമുള്ള കോച്ചുകള്‍, കാറ്ററിങ് സര്‍വ്വീസ്, യൂണിഫോം അണിഞ്ഞ ജീവനക്കാര്‍, വിനോദസൗകര്യങ്ങള്‍ തുടങ്ങിയവ അടക്കമുള്ള സൗകര്യങ്ങളാണ് ട്രെയിനുകളില്‍ ഒരുക്കുക.

ന്യൂഡല്‍ഹി: രാജധാനി-ജനശതാബ്ധി ട്രയിനുകളില്‍ വലിയ മുഖംമിനുക്കലിനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. 30 ട്രയിനുകളിലാണ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും സുഖയാത്ര ഉറപ്പുവരുത്താനും റെയില്‍വേ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഒക്ടോബര്‍ മുതല്‍ ഇത് നിലവില്‍വരും.

To advertise here, Contact Us

ശുചിത്വമുള്ള കോച്ചുകള്‍, കാറ്ററിങ് സര്‍വ്വീസ്, യൂണിഫോം അണിഞ്ഞ ജീവനക്കാര്‍, വിനോദസൗകര്യങ്ങള്‍ തുടങ്ങിയവ അടക്കമുള്ള സൗകര്യങ്ങളാണ് ട്രെയിനുകളില്‍ ഒരുക്കുക. ആദ്യഘട്ടത്തില്‍ 30 ട്രയിനുകളിലാണ് പുതിയ സൗകര്യങ്ങള്‍ ഒരുക്കുക. 15 രാജധാനി ട്രയിനുകളിലും 15 ജനശതാബ്ധി ട്രയിനുകളിലുമായിരിക്കും ഇത്. ഇതിനായി 25 കോടി രൂപയാണ് റെയില്‍വേ നീക്കിവയ്ക്കുന്നത്.

പ്രൊജക്ട് സ്വര്‍ണ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയില്‍ കോച്ചുകളുടെ ഉള്‍ഭാഗം മോടിപിടിപ്പിക്കുക, കോച്ചിലും ശൗചാലങ്ങളിലും കൂടുതല്‍ ശുചിത്വം ഉറപ്പുവരുത്തുക തുടങ്ങിയവ അടക്കമുള്ള പ്രവൃത്തികള്‍ ഉള്‍പ്പെടുന്നു. യാത്രക്കാര്‍ക്ക് സിനിമ, സീരിയല്‍, സംഗീതം തുടങ്ങിയ വിനോദമാര്‍ഗ്ഗങ്ങളും യാത്രയില്‍ ആസ്വദിക്കാന്‍ ഇത്തരം കോച്ചുകളില്‍ സൗകര്യമുണ്ടായിരിക്കും.

കോച്ചുകളിലെ ശുചിത്വത്തോടൊപ്പം ഒരു പ്രധാന സവിശേഷത കാറ്ററിങ് സംവിധാനമായിരിക്കും. പ്രത്യേകം പരിശീലനം നേടിയ ജീവനക്കാരെയായിരിക്കും ഭക്ഷണമുണ്ടാക്കുന്നതിനും വിതരണം ചെയ്യുന്നതിനും നിയമിക്കുക. ട്രോളിയിലായിരിക്കും ഭക്ഷണം യാത്രക്കാര്‍ക്ക് എത്തിച്ചു നല്‍കുക. ജീവനക്കാര്‍ക്ക് പ്രത്യേക യൂണിഫോമും ജീവനക്കാര്‍ക്ക് നല്‍കും.

ഈ ട്രയിനുകളിലെ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും കൃത്യതയുള്ളതുമായിരിക്കും. കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഇത്തരം ട്രെയിനുകളില്‍ ഉണ്ടായിരിക്കും. മൂന്നു മാസ കാലയളവുകൊണ്ട് പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് റെയില്‍വെ അധികൃതര്‍ വ്യക്തമാക്കി.

മാതൃഭൂമി.കോം വാട്സാപ്പിലും

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
train

1 min

മൂന്നുമാസം ‘റെയിൽനീർ' വിറ്റത് 99 ലക്ഷം ബോട്ടിൽ; റെയില്‍വേയ്ക്ക് കിട്ടിയത് 14.85 കോടി രൂപ

Apr 23, 2024


narendra modi and supreme court

1 min

പ്രധാനമന്ത്രിയുടെ വിദ്വേഷപ്രസംഗം: സുപ്രീം കോടതിയില്‍ ഉന്നയിക്കാന്‍ സി.പി.എം., നടപടി ആവശ്യപ്പെടും

Apr 23, 2024


depression in women

1 min

'ബിക്കിനി ചിത്രങ്ങള്‍ മകന്‍ കണ്ടു'; രക്ഷിതാവിന്റെ പരാതിയില്‍ അധ്യാപികയെ പുറത്താക്കി 

Aug 9, 2022


mdh, everest curry masala | screengrab

2 min

ഇന്ത്യന്‍ കറിമസാലകള്‍ മടക്കിയയച്ച് ഹോങ് കോങും സിങ്കപ്പൂരും; പിന്നാലെ മിന്നല്‍ പരിശോധനയുമായി കേന്ദ്രം

Apr 22, 2024

To advertise here, Contact Us
To advertise here, Contact Us

Most Commented

To advertise here, Contact Us