To advertise here, Contact Us



ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി റവന്യൂവകുപ്പ്


1 min read
Read later
Print
Share

ഭൂനികുതി അടച്ചുനല്‍കുന്നതില്‍ വില്ലേജ് ഓഫീസുകള്‍ കാലതാമസം വരുത്തുകയും ഇതുമൂലം ജനങ്ങള്‍ക്ക് പ്രയാസം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സര്‍ക്കുലര്‍.

തിരുവനന്തപുരം: ചെമ്പനോടയിലെ വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി റവന്യൂ വകുപ്പിന്റെ സര്‍ക്കുലര്‍. സര്‍വെ ചെയ്തിട്ടില്ലാത്ത ഭൂമിയുടെ നികുതി താത്കാലികമായി ഈടാക്കാവുന്നതാണെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

To advertise here, Contact Us

ഡെപ്യൂട്ടി തഹസില്‍ദാര്‍ വില്ലേജുകളില്‍ നേരിട്ട് പരിശോധന നടത്തുകയും ഭൂമികുതി സംബന്ധിച്ചകാര്യങ്ങള്‍ വിലയിരുത്തി തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും വേണം. ഡെപ്യൂട്ടി കളക്ടര്‍മാരും ആര്‍.ഡി.ഒമാരും ബന്ധപ്പെട്ട ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്. യാതൊരു കാരണവശാലും ആളുകള്‍ രണ്ടു പ്രാവശ്യത്തിലധികം വില്ലേജ് ഓഫീസില്‍ വരേണ്ടിവരുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല. നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും തഹസില്‍ദാര്‍മാര്‍ക്ക് എതിരെയും കര്‍ശന നടപടിയുണ്ടായവുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഭൂനികുതി അടച്ചുനല്‍കുന്നതില്‍ വില്ലേജ് ഓഫീസുകള്‍ കാലതാമസം വരുത്തുകയും ഇതുമൂലം ജനങ്ങള്‍ക്ക് പ്രയാസം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സര്‍ക്കുലര്‍. കൈവശഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറാകാത്തതില്‍ മനംനൊന്താണ് ജോയി എന്ന കര്‍ഷകന്‍ ചെമ്പനോട വില്ലേജ് ഓഫീസ് കെട്ടിടത്തില്‍ തൂങ്ങിമരിച്ചത്. സംഭവത്തെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

സര്‍ക്കുലറിന്റെ പൂര്‍ണരൂപം

മാതൃഭൂമി.കോം വാട്സാപ്പിലും

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sobha Surendran

2 min

'ജയരാജന്റെ BJP പ്രവേശനം 90% പൂർത്തിയായിരുന്നു'; മകന്റെ സന്ദേശവും ഡല്‍ഹി ടിക്കറ്റും പുറത്തുവിട്ട് ശോഭ

Apr 25, 2024


ep

ഇ.പിയുമായി ജാവദേക്കർ ചർച്ച നടത്തി, BJP-യെ സഹായിച്ചാൽ ലാവലിൻ കേസ് ഒതുക്കാമെന്ന് ഉറപ്പുനൽകി- നന്ദകുമാർ

Apr 25, 2024


kovalam

കോവളത്ത് നേരിയ സംഘർഷം; പോളിങ് ബൂത്തിലെത്തിയ ശശി തരൂരിനെതിരെ പ്രതിഷേധം

Apr 26, 2024


dallal nandakuma

'KPCC അധ്യക്ഷനായിരുന്നില്ലെങ്കിൽ സുധാകരൻ BJP പ്രസിഡന്റായേനെ, ഗവര്‍ണർ പോസ്റ്റിന് ശോഭ ഒരുകോടി നല്‍കി'

Apr 25, 2024

To advertise here, Contact Us
To advertise here, Contact Us

Most Commented

To advertise here, Contact Us