To advertise here, Contact Us



ഗോ രക്ഷാ സംഘങ്ങളെ ബിജെപിയുമായി ബന്ധിപ്പിക്കുന്നത് അന്യായം-ഗഡ്കരി


1 min read
Read later
Print
Share

കാവി ഉടുത്തവരെല്ലാം ബിജെപിക്കാരായി ടിവിയില്‍ ചിത്രീകരിക്കപ്പെടുന്നു, അവരുമായി യാതൊരു ബന്ധവും പാര്‍ട്ടി വെച്ചു പുലര്‍ത്തുന്നില്ലെന്നിരിക്കെയാണിത്. ദളിത് വിരുദ്ധ, ന്യൂനപക്ഷ വിരുദ്ധ നിലപാടാണ് ബിജെപിക്കുള്ളതെന്ന തരത്തില്‍ പാര്‍ട്ടിയെ അവമതിപ്പെടുത്താന്‍ ഇടതുപക്ഷമാണ് ഇത്തരം പ്രചാരണങ്ങള്‍ അഴിച്ചു വിടുന്നതെന്നും ഗഡ്കരി കുറ്റപ്പെടുത്തി.

ന്യൂഡൽഹി: ബിജെപി പിന്തുണ നല്‍കാത്ത ഗോ രക്ഷാ സംഘങ്ങളെ പാര്‍ട്ടിയുമായി ബന്ധിപ്പിക്കുന്നത് അന്യായമായ നടപടിയെന്ന്് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി.

To advertise here, Contact Us

എല്ലാവരുടെയും പുരോഗതി എല്ലാവരുടെയും ഒപ്പം എന്ന ആപ്തവാക്യത്തിലാണ് (സബ്കാ സാത്, സബ്കാ വികാസ്) സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നത്. മത ന്യൂനപക്ഷങ്ങളെ വിവേചിച്ച് കാണുന്നതല്ല പാര്‍ട്ടിയുടെ നയം എന്നും അദ്ദേഹം വ്യക്തമാക്കി.

കാവി ഉടുത്തവരെല്ലാം ബിജെപിക്കാരായി ടിവിയില്‍ ചിത്രീകരിക്കപ്പെടുന്നു, അവരുമായി യാതൊരു ബന്ധവും പാര്‍ട്ടി വെച്ചു പുലര്‍ത്തുന്നില്ലെന്നിരിക്കെയാണിത് സംഭവിക്കുന്നത്. അദ്ദേഹം പറയുന്നു.
പശുവിനെ സംരക്ഷിക്കാനെന്ന പേരില്‍ നടക്കുന്ന അക്രമങ്ങള്‍ നടക്കാന്‍ പാടില്ലാത്തതാണെന്നും ഗഡ്കരി പറഞ്ഞു. പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗോ രക്ഷയുമായി ബന്ധപ്പെട്ട് പാര്‍ട്ടി നയം ഗഡ്കരി വ്യക്തമാക്കിയത്.

ദളിത് വിരുദ്ധ, ന്യൂനപക്ഷ വിരുദ്ധ നിലപാടാണ് ബിജെപിക്കുള്ളതെന്ന തരത്തില്‍ പാര്‍ട്ടിയെ അവമതിപ്പെടുത്താന്‍ ഇടതുപക്ഷമാണ് ഇത്തരം പ്രചാരണങ്ങള്‍ അഴിച്ചു വിടുന്നതെന്നും ഗഡ്കരി കുറ്റപ്പെടുത്തി.

പാര്‍ട്ടി പശുവിനെ കൊല്ലുന്നതിനെതിരാണെങ്കിലും പശു സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന ആക്രമങ്ങള്‍ക്കും മറ്റും ബിജെപി, വി എച്ച് പി സംഘപരിവാര്‍ പാര്‍ട്ടികളും സര്‍ക്കാരും എതിരാണെന്നും ഗഡ്കരി വ്യക്തമാക്കി.

4000 വര്‍ഷത്തെ ചരിത്രത്തിനിടയ്ക്ക് ഇന്ത്യക്കാര്‍ ഒരു പള്ളി പോലും തകര്‍ത്തിട്ടില്ലെന്നതു തന്നെ ഇന്ത്യക്കാര്‍ അഹിംസ പാത പിന്തുടരുന്നവരാണെന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു

മാതൃഭൂമി.കോം വാട്സാപ്പിലും

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
priyanka gandhi

1 min

എന്റെ അമ്മയുടെ താലിമാല ത്യജിച്ചത് ഈ രാജ്യത്തിന് വേണ്ടി; മോദിക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി

Apr 24, 2024


narendra modi

2 min

'നിങ്ങളുടെ സ്വത്ത് മക്കൾക്ക് ലഭിക്കില്ല, കോൺഗ്രസ് അത് തട്ടിയെടുക്കും'; പിത്രോദയുടെ പരാമർശത്തിൽ മോദി

Apr 24, 2024


supreme court of india vvpat evm

1 min

ഉദ്യോഗസ്ഥർ ഉടൻ ഹാജരാകണം; വിവിപാറ്റ് മെഷിനുകളുടെ പ്രവർത്തനത്തിൽ വ്യക്തത തേടി സുപ്രീം കോടതി

Apr 24, 2024


vvpat

2 min

EVM ഹാക്കിങ്ങിന് തെളിവുകളില്ല, സംശയത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ദേശം നല്‍കാനാകുമോ? - സുപ്രീംകോടതി

Apr 24, 2024

To advertise here, Contact Us
To advertise here, Contact Us

Most Commented

To advertise here, Contact Us