To advertise here, Contact Us



ഉത്തരം മുട്ടി ഉര്‍ജിത് പട്ടേല്‍, 15 ദിവസം സമയം നല്‍കി പി.എ.സി


1 min read
Read later
Print
Share

പി.എ.സി അംഗങ്ങള്‍ എഴുതി നല്‍കിയ നൂറോളം ചോദ്യങ്ങള്‍ക്ക് നല്‍കിയ ഉത്തരങ്ങളില്‍ കാര്യമായ വെളിപ്പെടുത്തലുകള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂഡല്‍ഹി:ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് ഉത്തരങ്ങള്‍ നല്‍കാന്‍ 15 ദിവസത്തെ സമയം അനുവദിച്ചു. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി)യാണ് സമയം അനുവദിച്ചത്. നോട്ട് അസാധുവാക്കല്‍ ആരാണ് തീരുമാനം എടുത്തത്, എത്ര പണം നോട്ട് അസാധുവാക്കലിന് ശേഷം തിരികെ എത്തി, പ്രവാസികളുടെ പക്കലുള്ള അസാധു നോട്ടുകള്‍ മാറ്റിവാങ്ങാന്‍ എന്ത് തീരുമാനം എടുത്തു തുടങ്ങിയ ചോദ്യങ്ങളാണ് പി.എ.സി ഉന്നയിച്ചത്.

To advertise here, Contact Us

നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് കൈക്കൊണ്ട നടപടികള്‍, നിയമസാധുത, രാജ്യത്തെ പണരഹിതസമ്പദ് വ്യവസ്ഥയുടെ സാധ്യതകള്‍ തുടങ്ങിയവയെക്കുറിച്ച് പി.എ.സി അംഗങ്ങള്‍ എഴുതി നല്‍കിയ നൂറോളം ചോദ്യങ്ങള്‍ക്ക് നല്‍കിയ ഉത്തരങ്ങളില്‍ കാര്യമായ വെളിപ്പെടുത്തലുകള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതേതുടര്‍ന്നാണ് ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ 15 ദിവസത്തെ സമയം അനുവദിച്ചത്. യോഗത്തില്‍ 2000 രൂപയുടെ കള്ളനോട്ട് എസ്.പി. എംപി ഗവര്‍ണറെ കാണിച്ചതായാണ് വിവരം. നേരത്തെ നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് ഉര്‍ജിത് പട്ടേല്‍ ബുധനാഴ്ച പാര്‍ലമെന്റിന്റെ ധനകാര്യസമിക്ക് മുമ്പാകെയും ഹാജരായിരുന്നു.

അതേസമയം രാജ്യത്തെ നോട്ട് പ്രതിന്ധി ഉടന്‍ പരിഹരിക്കുമെന്ന് ഉര്‍ജിത് പട്ടേല്‍ അറിയിച്ചു. നോട്ട് പ്രതിസന്ധിമൂലം നഗരപദേശങ്ങളിലുണ്ടായ പ്രശ്നം പരിഹരിച്ചുവെന്നും ഗ്രാമീണ മേഖലയിലെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

എം. വീരപ്പമൊയ്‌ലിയാണ് സമിതിയുടെ അധ്യക്ഷന്‍. നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി 500, 1000 നോട്ടുകള്‍ അസാധുവാക്കി പ്രഖ്യാപനം നടത്തിയത്. റിസര്‍വ് ബാങ്ക് നല്‍കിയ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.

മാതൃഭൂമി.കോം വാട്സാപ്പിലും

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
narendra modi

2 min

'നിങ്ങളുടെ സ്വത്ത് മക്കൾക്ക് ലഭിക്കില്ല, കോൺഗ്രസ് അത് തട്ടിയെടുക്കും'; പിത്രോദയുടെ പരാമർശത്തിൽ മോദി

Apr 24, 2024


priyanka gandhi

1 min

എന്റെ അമ്മയുടെ താലിമാല ത്യജിച്ചത് ഈ രാജ്യത്തിന് വേണ്ടി; മോദിക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി

Apr 24, 2024


vvpat

2 min

EVM ഹാക്കിങ്ങിന് തെളിവുകളില്ല, സംശയത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ദേശം നല്‍കാനാകുമോ? - സുപ്രീംകോടതി

Apr 24, 2024


supreme court of india vvpat evm

1 min

ഉദ്യോഗസ്ഥർ ഉടൻ ഹാജരാകണം; വിവിപാറ്റ് മെഷിനുകളുടെ പ്രവർത്തനത്തിൽ വ്യക്തത തേടി സുപ്രീം കോടതി

Apr 24, 2024

To advertise here, Contact Us
To advertise here, Contact Us

Most Commented

To advertise here, Contact Us