കോഴിക്കോട്: മൂന്നാറിനെ രക്ഷിക്കാനുള്ള മാതൃഭൂമി വാര്‍ത്തയെ അടിസ്ഥാനമാക്കി ദേശീയ ഹരിത ട്രിബ്യൂണല്‍ സ്വമേധയാ കേസെടുത്തു. മാര്‍ച്ച് 25-ന് പ്രസിദ്ധീകരിച്ച മൂന്നാറിനെ രക്ഷിക്കൂ എന്ന മാതൃഭൂമി ദിനപത്രത്തിലെ പ്രധാനവാര്‍ത്തയാണ് കേസിന് ആധാരം. മെയ് മൂന്നിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചാണ് കേസ് പരിഗണിക്കുക.
വനം-പരിസ്ഥിത സെക്രട്ടറി, കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്മാന്, വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍, ഇടുക്കി ജില്ലാ കളക്ടര്‍, മൂന്നാര്‍ മുനിസിപ്പല്‍ കമ്മിഷണര്‍ എന്നിവര്‍ക്ക് ട്രിബ്യൂണല്‍ നോട്ടീസ് അയച്ചു. മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത മൂന്നാറിന്റെ പാരിസ്ഥിതിക സംതുലനാവസ്ഥ തകരുന്നതിന്റെ നേര്‍ചിത്രമാണെന്ന് ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടുന്നു.
അനധികൃത കയ്യേറ്റവും നിര്‍മ്മാണങ്ങളും ഖനനവും ക്വാറികളും മൂന്നാറിന്റെ സമ്പന്നമായ ജൈവികതയെ ഇല്ലാതാക്കുകയാണ്. എല്ലാ പരിസ്ഥിതി നിയമങ്ങളെയും ലംഘിച്ചുകൊണ്ട് വന്‍കെട്ടിടങ്ങള്‍ മൂന്നാറില്‍ ഉയരുകയാണ്. കുന്നുകള്‍ ഇടുച്ചുനിരത്തിയും താഴ്നിലങ്ങള്‍ മണ്ണിട്ടു തൂര്‍ത്തും മൂന്നാറിനെ ഇല്ലാതാക്കുന്നത് മാതൃഭൂമി വാര്‍ത്തയില്‍നിന്നു വ്യക്തമാണെന്ന് സ്വമേധയാ കേസെടുക്കാനുള്ള കാരണങ്ങളായി ദേശീയ ഹരിത ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടുന്നു.
ജസ്റ്റിസ് ഡോ. പി. ജ്യോതിമണിയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുക. കയ്യേറ്റത്തില്‍നിന്നും അനധികൃത കെട്ടിട നിര്‍മ്മാണത്തില്‍നിന്നും മൂന്നാറിനുള്ള രക്ഷിക്കാനുള്ള ദൗത്യവുമായി മാതൃഭൂമി ദിനപത്രവും മാതൃഭൂമി ന്യൂസ് ചാനലും മുന്നണിയിലുണ്ട്.
Also Watch
Share this Article
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..