To advertise here, Contact Us



കൊക്കക്കോള കാനുകളില്‍ മനുഷ്യമലം; അയര്‍ലന്‍ഡിലെ ഫാക്ടറി അടച്ചു


1 min read
Read later
Print
Share

കാന്‍ കയറ്റിയ ലോറിയില്‍ കയറിയ കുടിയേറ്റക്കാരായിരിക്കാം ഇതിന് പിന്നിലെന്ന രീതിയില്‍ വംശീയമായ ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്

ലണ്ടന്‍: വടക്കന്‍ അയര്‍ലന്റിലെ കൊക്കക്കോള ഫാക്ടറികളിലെ കാനുകളില്‍ മനുഷ്യ മലം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫാക്ടറി താത്ക്കാലികമായി അടച്ചിട്ടു. കൊക്കക്കോള കമ്പനിയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

To advertise here, Contact Us

പ്ലാന്റിലെ മെഷീനുകളില്‍ മനുഷ്യവിസര്‍ജ്ജം അടിഞ്ഞതിനെത്തുടര്‍ന്ന് പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പ്ലാന്റ് അടച്ചിട്ടത്.

മലിനമാക്കപ്പെട്ട എല്ലാ കാനുകളും തടഞ്ഞുവെച്ചിട്ടുണ്ടെന്നും ഇത്തരത്തില്‍ മലിനമാക്കപ്പെട്ട കാനുകളില്‍ ഒന്നുപോലും വിപണിയിലെത്തിയില്ലെന്നും കൊക്കക്കോള അധികൃതര്‍ അറിയിച്ചു.
മാലിന്യം കലര്‍ന്നിട്ടുണ്ടെന്ന വിവരം ആദ്യം മനസ്സിലാക്കുന്നത് ഫാക്ടറിയിലെ രാത്രി ജോലിക്കാരാണ്. ഉത്പാദനത്തിനായി തയ്യാറാക്കി വെച്ചിരിക്കുന്ന കാനുകളിലാണ് മനുഷ്യ മലം ശ്രദ്ധയില്‍പെട്ടത്.

ഉടന്‍ തന്നെ മെഷീനുകള്‍ വൃത്തിയാക്കാനായി മാറ്റിവെച്ചു. ഏകദേശം 15 മണിക്കൂറോളം വൃത്തിയാക്കാന്‍ മാത്രമായി എടുത്തു. സാധാരണ യുകെയില്‍ നിന്നെത്തുന്ന കാനുകള്‍ ഇത്തവണ ജര്‍മ്മനിയില്‍ നിന്നാണ് വന്നതെന്നത് അസ്വാഭാവികത ഉയര്‍ത്തുന്നുണ്ട്.

കാന്‍ കയറ്റിയ ലോറിയില്‍ കയറിയ കുടിയേറ്റക്കാരായിരിക്കാം ഇതിന് പിന്നിലെന്ന രീതിയില്‍ വംശീയമായ ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നാണ് അധികൃതരുടെ ന്യായീകരണം

മാതൃഭൂമി.കോം വാട്സാപ്പിലും

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pro palestine protest usa campus

2 min

US ക്യാമ്പസുകളിൽ പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ കത്തുന്നു; സര്‍വകലാശാലകളിൽ വ്യാപക അറസ്റ്റ് | PHOTOS

Apr 25, 2024


LONDON

1 min

ലണ്ടനിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമണം: മുഖ്യപ്രതിയെ എൻഐഎ അറസ്റ്റ് ചെയ്തു

Apr 25, 2024


Chinese Woman Dies After Falling Into Ijen Volcano

1 min

ചിത്രം പകര്‍ത്തുന്നതിനിടെ അഗ്നിപര്‍വ്വതത്തിന്‍റെ വക്കില്‍നിന്ന് വീണ് ചൈനീസ് യുവതിയ്ക്ക് ദാരുണാന്ത്യം

Apr 23, 2024


cartoon

1 min

അര്‍ധനഗ്നരായി ഭയന്നുവിറച്ച് കപ്പലിലെ ഇന്ത്യന്‍ ക്രൂ; വംശീയ അധിക്ഷേപവുമായി US കാര്‍ട്ടൂണ്‍, വിമര്‍ശനം

Mar 30, 2024

To advertise here, Contact Us
To advertise here, Contact Us

Most Commented

To advertise here, Contact Us