Follow KVARTHA on Google news Follow Us!
ad

ജീവകാരുണ്യ പ്രവര്‍ത്തനം ലീഗിന്റെ മുഖമുദ്ര: മന്ത്രി ഇബ്രാഹിം കുഞ്ഞ്

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുഖമുദ്രയാക്കിയ മുസ്‌ലിം ലീഗിനെ എല്ലാവരും ഒരേ മനസ്സോടെ അംഗീകരിക്കുന്ന കാലഘട്ടമാണ് ഇതെന്നും പൊതുപ്രവര്‍ത്തനത്തോടൊപ്പം സാമൂഹ്യ സേവന രംഗങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന Thodupuzha, Kerala, Idukki, Minister Ibrahim Kunhu, Baithu Rahma,
തൊടുപുഴ: (www.kvartha.com 23.05.2015) ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുഖമുദ്രയാക്കിയ മുസ്‌ലിം ലീഗിനെ എല്ലാവരും ഒരേ മനസ്സോടെ അംഗീകരിക്കുന്ന കാലഘട്ടമാണ് ഇതെന്നും പൊതുപ്രവര്‍ത്തനത്തോടൊപ്പം സാമൂഹ്യ സേവന രംഗങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന പ്രസ്ഥാനമാണ് ലീഗെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്. ഇടവെട്ടി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ബൈത്തുറഹ്മകളുടെ താക്കോല്‍ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയോര പ്രദേശത്ത് മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന് രൂപം നല്‍കിയ എ.എം. മുഹമ്മദ് കുഞ്ഞ് ലബ്ബാസാഹിബിന്റെ പ്രവര്‍ത്തനങ്ങള്‍ ലീഗിന് കൂടുതല്‍ കരുത്തേകിയെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് അസീസ് ഇല്ലിക്കലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങള്‍ ബൈത്തുറഹ്മകളുടെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.എം. സലീം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.എം.എ. ഷുക്കൂര്‍,ജനറല്‍ സെക്രട്ടറി എം.എസ്. മുഹമ്മദ്, ട്രഷറര്‍ ഫൈസല്‍ കമാല്‍, സെക്രട്ടറി അഡ്വ. ഇ.എസ്. മൂസ, എസ്.ടി.യു. സംസ്ഥാന സെക്രട്ടറി പി.എസ്. അബ്ദുല്‍ ജബ്ബാര്‍ പ്രസംഗിച്ചു.

Thodupuzha, Kerala, Idukki, Minister Ibrahim Kunhu, Baithu Rahma,


Thodupuzha, Kerala, Idukki, Minister Ibrahim Kunhu, Baithu Rahma,
ഇടവെട്ടി പഞ്ചായത്ത് ബൈത്തുറഹ്മകളുടെ താക്കോല്‍ദാനം പാണക്കാട് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു. മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്, ടി.എം.സലീം, കെ.എം.എ. ഷുക്കൂര്‍, എം.എസ്.മുഹമ്മദ് സമീപം
Keywords: Thodupuzha, Kerala, Idukki, Minister Ibrahim Kunhu, Baithu Rahma,