Follow KVARTHA on Google news Follow Us!
ad

തൊടുപുഴ സംഘര്‍ഷം: മുഖ്യപ്രതി അറസ്റ്റില്‍

സംഘര്‍ഷത്തിനിടയില്‍ ആര്‍.എസ്.എസ് കാര്യവാഹക്, സംഘപ്രവര്‍ത്തകന്‍ എന്നിവരെ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍. കാഞ്ഞിരമറ്റം സ്വദേശി അഖിലിനെയാണ് ( Thodupuzha, Idukki, Kerala, Arrest, Clash, Accused, Police, Investigates
തൊടുപുഴ: (www.kvartha.com 02.09.2015) സംഘര്‍ഷത്തിനിടയില്‍ ആര്‍.എസ്.എസ് കാര്യവാഹക്, സംഘപ്രവര്‍ത്തകന്‍ എന്നിവരെ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍. കാഞ്ഞിരമറ്റം സ്വദേശി അഖിലിനെയാണ് (23) അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ തൊടുപുഴ സിഐ ജില്‍സണ്‍ മാത്യുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു.

കാഞ്ഞിരമറ്റം സ്വദേശികളായ രണ്ടാംപ്രതി ഉല്ലാസ്, പ്രതികളെ കാറില്‍ കയറ്റി രക്ഷപെടാന്‍ സഹായിച്ച സന്ദീപ് എന്നിവരാണ് മറ്റുള്ളവര്‍. ഇവരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ മൂന്നു പേരെകൂടി പിടികൂടാനുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്നു സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിനു നേരെ അതിക്രമം നടത്തിയ കണ്ടാലറിയാവുന്ന 30 ഓളം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.

ഇരു പാര്‍ട്ടികളുടെയും കൊടിമരങ്ങള്‍ നശിപ്പിച്ചവരേയും പിടികൂടാനുണ്ട്. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചു ഉടനടി ഇവരെ കസ്റ്റഡിയിലെടുക്കുമെന്നു പോലീസ് പറഞ്ഞു.


Keywords: Thodupuzha, Idukki, Kerala, Arrest, Clash, Accused, Police, Investigates.