To advertise here, Contact Us



ആപ്പ് ഭ്രമം: അമേരിക്കയെയും പിന്നിലാക്കി ഇന്ത്യ


1 min read
Read later
Print
Share

ആപ്പ് ഡൗണ്‍ലോഡിങിന്റെ കാര്യത്തില്‍ അമേരിക്കയെ പിന്തള്ളിയെങ്കിലും, ഗൂഗിള്‍ പ്ലേ സ്റ്റോറിന് വരുമാനം നേടിക്കൊടുക്കുന്ന ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇല്ല

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നുള്ള ആപ്പ് ഡൗണ്‍ലോഡിങിന്റെ കാര്യത്തില്‍ ഇന്ത്യക്കാര്‍ മുന്നിലെന്ന് റിപ്പോര്‍ട്ട്. 600 കോടി ആപ്പ് ഡൗണ്‍ലോഡിങാണ് 2016 ല്‍ ഇന്ത്യക്കാര്‍ നടത്തിയത്. 2015 ല്‍ ഇക്കാര്യത്തില്‍ ഇന്ത്യ മൂന്നാംസ്ഥാനത്തായിരുന്നു.

To advertise here, Contact Us

ആഗോള ആപ്പ് അനാലിറ്റിക്സ് കമ്പനിയായ ആപ്പ് ആനിയാണ് ഈ വിവരം പുറത്തുവിട്ടത്. അമേരിക്കയയൊണ് ഇന്ത്യ പിന്നിലാക്കിയത്. 500 കോടി ഡൗണ്‍ലോഡുകളുള്ള ബ്രസീലാണ് പട്ടികയില്‍ തൊട്ടടുത്ത സ്ഥാനത്ത്. ഗൂഗിളിന്റെ വിലക്കുള്ളതിനാല്‍ ചൈന ഗൂഗിള്‍ പ്ലേ ആന്‍ഡ്രോയ്ഡ് റാങ്കിങ്ങില്‍ ഉള്‍പ്പെട്ടിരുന്നില്ല.

പ്രാദേശികമായി നിര്‍മിച്ച മൊബൈല്‍ഫോണുകളുടെ വില്‍പ്പനയിലൂടെ അമേരിക്കയെ മറികടന്നുകൊണ്ട് ലോകത്തെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയായി ഇന്ത്യ മാറിയത് 2016 ലായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതൊരു തുടക്കം മാത്രമാണ്. എന്നിരുന്നാലും ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ വ്യാപനം ഇപ്പോഴും 30 ശതമാനത്തില്‍ താഴെയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ലോകത്താകെ 900 കോടി മണിക്കൂറുകളാണ് ആപ്പ് ഡൗണ്‍ലോഡിങ്ങിനായി വേണ്ടിവന്നിട്ടുള്ളത്. ഇതില്‍ 150 കോടി മണിക്കൂറും ഇന്ത്യക്കാരാണ് ചെലവിട്ടത്. തൊട്ടുപിന്നിലുള്ള ബ്രസീല്‍ 115 മണിക്കൂറും അമേരിക്ക 90 മണിക്കൂറും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനായി ചെലവഴിച്ചു. 2015ല്‍ പ്ലേ സ്റ്റോര്‍ വഴിയുണ്ടായ ഡൗണ്‍ലോഡിങ്ങിനേക്കാള്‍ 25 ശതമാനം വര്‍ധനവാണ് 2016ലുണ്ടായതെന്നാണ് വിലയിരുത്തല്‍.

അതേസമയം ഗൂഗിള്‍ പ്ലേയ്ക്ക് ആഗോള വരുമാനം നേടിക്കൊടുക്കുന്ന രാജ്യങ്ങളില്‍ ആദ്യ പത്തില്‍ പോലും ഇന്ത്യയില്ല.

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

മാതൃഭൂമി.കോം വാട്സാപ്പിലും

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

To advertise here, Contact Us
To advertise here, Contact Us

Most Commented

To advertise here, Contact Us