Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൂഗിളിന്റെ പിഴവ് കണ്ടെത്തിയ മലയാളി ടെക്കിക്ക് ഹാൾ ഓഫ് ഫെയിം അംഗീകാരം

sreedeep

ഗൂഗിളിന്റെ പിഴവ് കണ്ടെത്തിയ മലയാളി പയ്യന്‍ ഹാൾ ഓഫ് ഫെയിം അംഗീകാരം സ്വന്തമാക്കി. കണ്ണൂർ സ്വദേശി ശ്രീദീപ് സി.കെ. അലവിൽ ആണ് സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിന്റെ ഈ അംഗീകാരം നേടിയത്. കമ്പനിയുടെ പ്രധാന ഡൊമെയിനുകളിലെയും ഡിവൈസുകളിലെയും പിഴവുകൾ കണ്ടെത്തുന്ന എത്തിക്കൽ ഹാക്കർമാർ‌ക്കും ടെക്കികൾക്കുമാണ് ഗൂഗിൾ ഹാൾ ഫെയിം അംഗീകാരം നൽകുന്നത്. ഗൂഗിളിലെ സാങ്കേതിക വിദഗ്ധരുടെ പിഴവുകൾ കണ്ടെത്തി ഈ അംഗീകാരം നേടാൻ ലക്ഷക്കണക്കിന് ടെക്കികളാണ് ദിവസവും ശ്രമിച്ചുക്കൊണ്ടിരിക്കുന്നത്.

എന്താണ് ഹാൾ ഓഫ് ഫെയിം

ഗൂഗിളിന്റെ സാങ്കേതിക സംവിധാനങ്ങളിലെ തെറ്റുകൾ കണ്ടെത്തുന്നവർക്ക് അതിന്റെ നിലവാരത്തിന് അനുസരിച്ച് നല്‍കുന്ന അംഗീകാരമാണ് ഹാൾ ഓഫ് ഫെയിം. ഈ ലിസ്റ്റിൽ വരുന്നവരെല്ലാം ഗൂഗിളിന്റെ ഹാൾ ഓഫ് ഫെയിം പ്രത്യേക പേജിൽ എന്നും നിലനിർത്തും. ഗൂഗിള്‍ വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാം (Google Vulnerability Reward Program) എന്നാണ് ഇതിനെ വിളിക്കുന്നത്. 

തെറ്റു കണ്ടെത്തുന്നവർക്ക് ഗൂഗിൾ പ്രതിഫലവും നൽകുന്നുണ്ട്. പിഴവുകളുടെ ഗൗരവം കണക്കിലെടുത്ത് നൽകുന്ന തുകയിലും മാറ്റമുണ്ടാകും. ചൂണ്ടിക്കാണിച്ച പിഴവുകളുടെ എണ്ണവും ഗൗരവവും കണക്കിലെടുത്താണ് പട്ടികയിലെ സ്ഥാനം നിർണ്ണയിക്കുന്നത്. 73 പേജുള്ള ഗൂഗിൾ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ശ്രീദീപിന്റെ സ്ഥാനം 48–ാം പേജിലാണ്. പിഴവ് ചൂണ്ടിക്കാണിച്ചതിന് പ്രതിഫലം നൽകും മുൻപെ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഉൾപ്പെടുത്തുന്നതാണ് ഗൂഗിൾ രീതി.

sreedeep-ck

കണ്ടെത്തിയ പിഴവ് എന്ത്?

ഗൂഗളിന്റെ സപ്പോർട്ട് വെബ്സൈറ്റിൽ ക്രോസ് സൈറ്റ് സ്ക്രിപ്റ്റിങ് എന്ന ബഗ്ഗാണ് ശ്രീദീപ് കണ്ടെത്തി റിപ്പോർട്ട് ചെയ്തത്. ഇത് സംബന്ധിച്ച് വ്യക്തമായ രേഖകള്‍ സഹിതം ഗൂഗിളിനെ അറിയിക്കുകയായിരുന്നു. ബഗ്ഗ് കണ്ടെത്തുന്നതിന് മുൻ ഹാൾ ഓഫ് ഫെയിം പേജിൽ പ്രൊഫൈൽ ഉണ്ടാക്കേണ്ടതുണ്ട്. ഈ പ്രൊഫൈൽ ഉപയോഗിച്ചാണ് ബഗ്ഗ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഈ ബഗ്ഗ് ഇതുവരെ ഫിക്സ് ചെയ്യാത്തതിനാൽ വ്യക്തമായ വിവരങ്ങൾ കൈമാറാൻ സാധിക്കില്ലെന്ന് ശ്രീദീപ് പറഞ്ഞു. പിഴവ് ഫിക്സ് ചെയ്യാൻ കുറഞ്ഞത് രണ്ടാഴ്ച സമയമെടുക്കുമെന്നാണ് ഗൂഗിൾ അറിയിച്ചത്. 

ബഗ്ഗ് പ്രശ്നം തീർത്താൻ പ്രതിഫല തുക തീരുമാനിച്ച് കൈമാറുമെന്നാണ് അറിയുന്നത്. support.google.com എന്ന ‍ഡൊമെയിനിലാണ് പ്രശ്നം കണ്ടെത്തിയിരിക്കുന്നത്. അതേസമയം, ബഗ്ഗ് കണ്ടെത്തുന്നവർ തന്നെ അത് പാച്ച് (പ്രശ്നം പരിഹരിക്കാനുള്ള വഴി) ചെയ്യാനുള്ള വഴിയും ഗൂഗിളിനു നല്‍കേണ്ടുതുണ്ട്. നിലവിലെ ഹാൾ ഓഫ് ഫെയിം പട്ടികയിൽ 730 പേരുണ്ട്.

ൈമക്രോസോഫ്റ്റിന്റെ പിഴവും കണ്ടെത്തി

ഗൂഗിളിനു പുറമെ മൈക്രോസോഫ്റ്റ്, ഇന്റൽ, സോണി, യൂറോപ്പ തുടങ്ങി നിരവധി കമ്പനികളുടെ ബഗ്ഗുകൾ കണ്ടെത്തി അംഗീകാരം നേടിയിട്ടുണ്ടെന്ന് ശ്രീദീപ് പറഞ്ഞു. മൈക്രോസോഫ്റ്റിന്റെ ഹാൾ ഫെയിം ലിസ്റ്റിലും ശ്രീദീപ് ഇടം നേടിയിട്ടുണ്ട്. ഇന്റലിന്റെ ഏഴു ബഗ്ഗുകൾ റിപ്പോർട്ട് ചെയ്തും ശ്രദ്ധേയനായി. ഇതിൽ സോണിയുടെ ബഗ്ഗ് ആയിരുന്നു ഏറ്റവും വലിയ കണ്ടെത്തലെന്നും ശ്രീദീപ് പറയുന്നു.

intel-certificate

സൈബർ ഡോം സേവനം

സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സൈബര്‍ ഡോമുമായും ശ്രീദീപ് പ്രവർത്തിക്കുന്നത്. സൈബർ ഡോം സംഘത്തിലെ വോളന്റിയർ കമാൻഡറായാണ് പ്രവർത്തിക്കുന്നത്. സൈബർ ഡോം സംഘം ഏൽപ്പിക്കുന്ന ജോലികൾ ചെയ്തു നൽകും. 

sreedeep-

പ്ലസ്ടുവിനു പഠിക്കുമ്പോൾ തന്നെ എത്തിക്കൽ ഹാക്കിങ് രംഗത്ത് സജിവമാണ് ശ്രീദീപ്. എന്നാൽ വന്‍കിട കമ്പനികളുടെ ടെക്നിക്കൽ പിഴവ് കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത് ഒന്നര വര്‍ഷം മുന്‍പാണ്. സാങ്കേതിക വിദ്യാഭ്യാസം സ്വന്തമാക്കിയത് ഡിസ്റ്റൻസ് എഡുക്കേഷൻ വഴിയാണ്.

Your Rating: