Saturday, April 27, 2024 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jan 2017 02.01 AM

ബാങ്കില്‍നിന്ന്‌ അരലക്ഷത്തിനുമേല്‍ പിന്‍വലിച്ചാല്‍ നികുതി ഏര്‍പ്പെടുത്തണമെന്ന്‌ ചന്ദ്രബാബു നായിഡു സമിതി

ന്യൂഡല്‍ഹി: ബാങ്കുകളില്‍നിന്ന്‌ 50,000 രൂപയ്‌ക്കു മേല്‍ തുക പിന്‍വലിച്ചാല്‍ നികുതി ഏര്‍പ്പെടുത്തണമെന്ന്‌ ചന്ദ്രബാബു നായിഡു സമിതി.
ചെറുകിട വ്യാപാരികള്‍ക്കും ആദായ നികുതിയുടെ പരിധിയില്‍പ്പെടാത്തവര്‍ക്കും സ്‌മാര്‍ട്ട്‌ ഫോണ്‍ വാങ്ങാന്‍ 1,000 രൂപ സബ്‌സിഡി നല്‍കാനും ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനേക്കുറിച്ചു പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മുഖ്യമന്ത്രിതല സമിതി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടി ശിപാര്‍ശ ചെയ്‌തു.
ഇന്‍ഷുറന്‍സ്‌, വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ഫീസ്‌, പൊതുവിതരണ സമ്പ്രദായം, വളം-കീടനാശിനി, പെട്രോളിയം ഉത്‌പന്നങ്ങള്‍ എന്നിവയ്‌ക്കുള്ള ഇടപാടുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കണം.
വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കു കാര്‍ഡ്‌ ഉപയോഗിക്കുമ്പോഴുള്ള ചാര്‍ജ്‌ ഇളവുചെയ്യുകയോ വേണ്ടെന്നു വയ്‌ക്കുകയോ ചെയ്യണമെന്നും ശിപാര്‍ശയിലുണ്ട്‌.
രാജ്യത്തെ 1,54,000 പോസ്‌റ്റോഫീസുകളില്‍ ആധാര്‍ അടിസ്‌ഥാനമാക്കിയുള്ള മൈക്രോ എ.ടി.എമ്മുകള്‍ സ്‌ഥാപിക്കാന്‍ സൗകര്യമൊരുക്കണം, കെ.വൈ.സിക്കുള്ള തിരിച്ചറിയല്‍ കാര്‍ഡായി ആധാര്‍ നിര്‍ബന്ധമാക്കണം, മൈക്രോ എ.ടി.എമ്മുകള്‍ക്ക്‌ നികുതി ഇന്‍സെന്റീവ്‌ ഏര്‍പ്പെടുത്തണം തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്‌.

Ads by Google
Wednesday 25 Jan 2017 02.01 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW