Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202418Saturday

മുൻ മന്ത്രിയും ഖാദി ബോർഡ് വൈസ് ചെയർമാനുമായ കെ പി നൂറുദീന്റെ നില അതീവ ഗുരുതരമായി തുടരുന്നു; കാറിൽ കയറും മുമ്പു തെന്നിവീണ് അബോധാവസ്ഥയിലായ നേതാവു വെന്റിലേറ്ററിൽ

മുൻ മന്ത്രിയും ഖാദി ബോർഡ് വൈസ് ചെയർമാനുമായ കെ പി നൂറുദീന്റെ നില അതീവ ഗുരുതരമായി തുടരുന്നു; കാറിൽ കയറും മുമ്പു തെന്നിവീണ് അബോധാവസ്ഥയിലായ നേതാവു വെന്റിലേറ്ററിൽ

കണ്ണൂർ: മുൻ മന്ത്രിയും ഖാദി ബോർഡ് വൈസ് ചെയർമാനുമായ കെ പി നൂറുദീന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കാറിൽ കയറും മുമ്പു തെന്നിവീണാണ് അദ്ദേഹത്തിനു പരിക്കേറ്റത്.

വീഴ്ചയെ തുടർന്ന് പരിക്കേറ്റ നൂറുദീൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അബോധാവസ്ഥയിലായ നേതാവു വെന്റിലേറ്ററിൽ തുടരുകയാണ്.

അദ്ദേഹത്തിന്റെ തലച്ചോറിൽ രക്തസ്രാവമുണ്ടായിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 1982 മുതൽ 87 വരെ കെ.കരുണാകരൻ മന്ത്രിസഭയിൽ വനം മന്ത്രിയായിരുന്നു നൂറുദ്ദീൻ.

ഇന്നലെ രാവിലെ കണ്ണൂരിലെ ഒണ്ടേൻ റോഡിലുള്ള വീട്ടിൽ നിന്നു ഖാദി ബോർഡ് ഓഫിസിലേക്കു പോകാൻ വാഹനത്തിനടുത്തേക്കു നടക്കവേ തെന്നിവീഴുകയായിരുന്നു അദ്ദേഹം. കണ്ണൂരിലെ കൊയിലി ആശുപത്രിയിലാണ് അദ്ദേഹമിപ്പോൾ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP