രണ്ടു പതിറ്റാണ്ടായി യുഎഇയിലെ മാധ്യമ സാമൂഹിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ വി എം സതീഷ് അന്തരിച്ചു

 


ദുബൈ: (www.kvartha.com 08.02.2018) കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി യുഎഇയിലെ മാധ്യമ സാമൂഹിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന വി എം സതീഷ് (54) അന്തരിച്ചു. ബുധനാഴ്ച രാത്രി അജ്മാനിലെ അല്‍ഖലീഫ ആശുപത്രിയില്‍ വെച്ചായിരുന്നു മരിച്ചത്.

കഴിഞ്ഞ ദിവസം സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തിയ സതീഷിന് പെട്ടെന്ന് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍ രാത്രിയോടെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഇത് രണ്ടാം തവണയാണ് സതീഷിന് ഹൃദയാഘാതം അനുഭവപ്പെടുന്നത്.

  രണ്ടു പതിറ്റാണ്ടായി യുഎഇയിലെ മാധ്യമ സാമൂഹിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ വി എം സതീഷ് അന്തരിച്ചു

കോട്ടയം ഇത്തിത്താനം വഴിപ്പറമ്പില്‍ മാധവന്റെയും തങ്കമ്മയുടെയും മകനായ സതീഷ് ബോംബേ ഇന്ത്യന്‍ എക്‌സ്പ്രസിലൂടെയാണ് മാധ്യമ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഒമാന്‍ ഒബ്‌സര്‍വര്‍ പത്രത്തില്‍ നിന്നാണ് യുഎഇയില്‍ എത്തുന്നത്. എമിറേറ്റ്‌സ് ടുഡേ, സെവന്‍ ഡേയ്‌സ് എമിറേറ്റ്‌സ്, ഖലീജ് ടൈംസ് എന്നിവിടങ്ങളില്‍ ജോലി ചെയ്തു. ഏതാനും മാസമായി എക്‌സ്പാറ്റ്‌സ് ന്യൂസ്, ഡിജിറ്റല്‍ മലയാളി എന്നീ പോര്‍ട്ടലുകള്‍ ആരംഭിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ഗള്‍ഫിലെ തൊഴിലാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട ഒട്ടനവധി വാര്‍ത്തകളും ലേഖനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രവാസികളുടെയും കുടിയേറ്റ തൊഴിലാളികളുടെയും വിഷയങ്ങള്‍ സമ്മേളനങ്ങളില്‍ അവതരിപ്പിക്കാന്‍ എന്നും മുന്നിലുണ്ടായിരുന്നു. എഴുത്തിലെയും നിലപാടിലെയും മൂര്‍ച്ചയാണ് സതീഷിനെ വേറിട്ടു നിര്‍ത്തിയത്. അദ്ദേഹത്തിന്റെ എഴുത്തുകളെല്ലാം ചേര്‍ത്ത്  'ഡിസ്‌ട്രെസ്സിങ് എന്‍കൗണ്ടേഴ്‌സ്' എന്ന പേരില്‍ സമാഹരിച്ച് പുസ്തകമാക്കിയിരുന്നു.

ഭാര്യ: മായ. മക്കള്‍: ശ്രുതി, അശോക് കുമാര്‍. വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്ക് സോനാപൂര്‍ എമ്പാമിങ് സെന്ററില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നു. മൃതദേഹം രാത്രിയോടെ നാട്ടിലെത്തിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  VM Sathish, veteran Indian journalist and former KT reporter, passes away, Dubai, Media, Hospital, Treatment, Ajman, Reporter, Gulf, World, Obituary.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia